Connect with us

Kerala

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ ടയര്‍ പൊട്ടിത്തെറിച്ചു

Published

|

Last Updated

മലപ്പുറം: കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ ടയര്‍ പൊട്ടിത്തെറിച്ചു. കരിപ്പൂരില്‍ നിന്ന് 11.30 പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ടയറാണു പൊട്ടിയത്.

വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാര്‍ ഭീതിയിലായി. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുവിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി. 125 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Latest