Connect with us

Ongoing News

ബഹുസ്വരത ഭാരതത്തിന്റെ മുഖമുദ്ര: സമദാനി

Published

|

Last Updated

വടകര: ഭാരതീയ സംസ്‌കാരത്തിന്റെ മൗലികമായ പ്രത്യേകത ബഹുസ്വരതയാണെന്ന് മുന്‍ എം പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. വ്യത്യസ്ത മത വിഭാഗങ്ങളും ആചാരാനുഷ്ടാനങ്ങളും ഭാഷകളും ഭക്ഷണ രീതികളും വിശ്വാസങ്ങളും ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത രീതിയില്‍ ഇന്ത്യയില്‍ സമന്വയിക്കപ്പെട്ടിരിക്കുകയാണ്. ഭാരതത്തെ ലോകത്തിന് മുമ്പില്‍ ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ സഹായിക്കുന്നതും ഈ പ്രത്യേകത തന്നെയാണ്. ഇത് ചോദ്യം ചെയ്യപ്പെടുന്നതാണ് വര്‍ത്തമാന കാലത്തെ ദുരന്തമെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.

വില്യാപ്പള്ളി ജയകേരള കലവേദിയുടെ കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി വില്യാപ്പള്ളിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.”നമ്മുടെ മതേതര വര്‍ത്തമാനങ്ങള്‍”എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അജിത് കൊളാടി, കെ ടി കുഞ്ഞിക്കണ്ണന്‍, പി ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ലത്തീഫ് പാറേമ്മല്‍ സ്വാഗതവും വി ബാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കാവ്യസന്ധ്യ ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. രമേശ് കാവില്‍, രാധാകൃഷ്ണന്‍ എടച്ചേരി, രമേശന്‍ കല്ലേരി, ആര്‍ ജീവനി, ബെന്ന ഫാത്തിമ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കേളോത്ത് സുനില്‍ സ്വാഗതം പറഞ്ഞു. വടകര സംഗീതികയുടെ സ്മൃതിലയം അരങ്ങേറി. ഇന്ന് വൈകീട്ട് മൂന്നിന് കെട്ടിടോദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും നടക്കും സി.പി.ഐ സംസ്ഥാന സിക്രട്ടരി കാനം രാജേന്ദ്രന്‍ കേട്ടിടോദ്ഘാടനം നിര്‍വ്വഹിക്കും.