Connect with us

International

ഫലസ്തീനില്‍ സ്ഥായിയായ പരിഹാരം വേണം: ഒമാന്‍

Published

|

Last Updated

മസ്‌കത്ത്: ഫലസ്തീന്‍ വിഷയത്തില്‍ സ്ഥായിയായ പരിഹാരം ഉണ്ടാകണമെന്ന് ഒമാന്‍. ഐക്യ രാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് യു എന്നിലെ ഒമാന്‍ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഫലസ്തീന്‍ വിഷയമാണ് പ്രധാനമായും ഓപണ്‍ സെഷനില്‍ ഉയര്‍ന്നുവന്നത്.

സമാധാനം സ്ഥാപിക്കുന്ന തരത്തിലുള്ള വിദേശ നിലപാടുകളാണ് ഒമാന്‍ കൈക്കൊണ്ടത്. രാഷ്ട്രീയ പരിഹാരങ്ങളിലൂടെ മികച്ച അന്തരീക്ഷം മേഖലയില്‍ കൊണ്ടുവരാന്‍ സാധിക്കും. യമന്‍, സിറിയ, ലിബിയ എന്നീ രാഷ്ട്രങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമാധാനപരമായ വിവിധ മാര്‍ഗങ്ങള്‍ക്ക് ഒമാന്‍ നേതൃത്വം നല്‍കിയിരുന്നതായും ഇതിലൂടെ വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചതായും ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി യു എന്നില്‍ പറഞ്ഞു.

Latest