പുസ്തകങ്ങളുടെ ദിനം

Posted on: April 23, 2017 12:15 pm | Last updated: April 23, 2017 at 3:14 pm

എല്ലാ സമൂഹത്തിന്റെയും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഹേതുവായത് അതിരുകളില്ലാത്ത വായനയും ചിന്തിക്കുന്ന തലച്ചോറുകളുമാണ്. എല്ലാതരം ക്രൂരതകളേയും അധികാര ആധിപത്യങ്ങളെയും സര്‍ഗാത്മകമായി പ്രതിരോധിക്കാനുള്ള മാര്‍ഗമായാണ് വായന നിലനില്‍ക്കുന്നത്. ശാസ്ത്ര സാങ്കേതികതയുടെ അസൂയാവഹമായ വളര്‍ച്ചയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലോകം കീഴടക്കിയപ്പോയും സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോഴും പുസ്തകങ്ങള്‍ കാലത്തെ അതിജയിച്ച് ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു. അതോടൊപ്പം ദിനം പ്രതി കൂടി വരികയാണ് പുസ്തകങ്ങളും വായനക്കാരും

ഏപ്രില്‍ 23 പുസ്തകങ്ങളുടെ ദിനമാണ്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പുസ്തകങ്ങളെയും എഴുത്തുകാരെയും ആദരിക്കുന്നതിനും വേണ്ടിയാണ് 1995 ല്‍ പാരീസില്‍ ചേര്‍ന്ന യുനസ്‌കോയുടെ പൊതുസമ്മേളനത്തില്‍ ഏപ്രില്‍ 23 ലോക പുസ്തക ദിനമായി തിരഞ്ഞെടുത്തത്

എല്ലാവര്‍ഷവും ലോകത്തിലെ ഒരു നഗരത്തെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കാറുണ്ട്. ഈ വര്‍ഷത്തെ പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത് ഗിനിയ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കൊനാക്രിയാണ്.