കാശ്മീരില്‍ ഒമ്പതുകാരിയടക്കമുള്ള കുടുംബത്തെ ആക്രമിച്ച സംഭവം; നാല് ഗോ രക്ഷക് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: April 22, 2017 3:09 pm | Last updated: April 22, 2017 at 6:47 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗോ രക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒമ്പത് വയസ്സുകാരിയടക്കം അഞ്ച് പേര്‍ക്ക് പരുക്ക്. റിയാസി ജില്ലയിലെ തല്‍വാര മേഖലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കന്നുകാലികളുമായി സഞ്ചരിക്കവേ ഇവരെ പശു സംരക്ഷകര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തങ്ങളുടെ പശു, ആട്, ചെമ്മരിയാട്‌
എന്നിവടക്കമുള്ളവയെ സംഘം കൊണ്ടുപോയതായും കുടുംബം പറഞ്ഞു. പരുക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പോലീസ് നേരത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.