Connect with us

Kerala

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ ധാരണ

Published

|

Last Updated

തിരുവനന്തപുരം: മുന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ വിവാദമായ സാഹചര്യത്തില്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ ധാരണ. യോഗത്തിലെ പ്രധാന ചര്‍ച്ചയായിരുന്നു കയ്യേറ്റമൊഴിപ്പിക്കല്‍. സി പി എം- സി പി ഐ തര്‍ക്കം തീരുമാനമാകാത്തതിനാലാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ ധാരണയായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനിന്നു. കുരിശ് പൊളിച്ചുമാറ്റിയ രീതി ശരിയല്ലന്നും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആരു മറുപടി പറയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇനി സഭാ നേതൃത്വത്തേയും മാധ്യമ പ്രവര്‍ത്തകരെയും ഒരുമിച്ചിരുത്തിയുള്ള സര്‍വകക്ഷി യോഗം വിളിച്ചതിന് ശേഷമായിരിക്കും തീരുമാനങ്ങളെടുക്കുക. ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതാണ് സര്‍വകക്ഷിയോഗത്തിന് വഴിയൊരുക്കിയത്.
മൂന്നാര്‍ പ്രശ്‌നം വഷളാക്കരുതെന്ന് വി എസ് അച്യുതാനന്ദന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

Latest