മുഖ്യമന്ത്രി കൈയേറ്റക്കാരുടെ താല്‍പര്യങ്ങളെ പിന്തുണക്കുന്നത് ഉത്കണഠാജനകമാണെന്ന് കുമ്മനം

Posted on: April 21, 2017 11:45 am | Last updated: April 21, 2017 at 1:35 pm
SHARE

ന്യൂഡല്‍ഹി: ഭരണത്തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയേറ്റക്കാരുടെ താല്‍പര്യങ്ങളെ പിന്തുണക്കുന്നത് ഉത്കണഠാജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കുരിശു സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുമായി മുഖ്യമന്ത്രിക്ക് എന്താണു ബന്ധമെന്ന് വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.

തിരുകേശത്തെ ബോഡി വേസ്റ്റ് എന്നു വിളിച്ചപ്പോഴും ശ്രീ നാരായണ ഗുരുവിനെ അപമാനിച്ചപ്പോഴും തോന്നാത്ത വികാരമാണ് പിണറായിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദേവുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here