ബാബരി മസ്ജിദ്: ലാലുവിനെ പിന്തുണച്ച് കത്യാര്‍

Posted on: April 21, 2017 12:20 am | Last updated: April 20, 2017 at 11:09 pm
SHARE

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനത്തില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി അടക്കമുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന ആര്‍ ജെ ഡി മേധാവി ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശത്തെ പിന്തുണച്ച് ബി ജെ പി നേതാവ് വിനയ് കത്യാരും. അഡ്വാനി രാഷ്ട്രപതിയാകാതിരിക്കാനുള്ള മോദിയുടെ ഗൂഢാലോചനയുടെ ഭാഗമാണിതെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.

‘ലാലുവിന്റെത് വ്യക്തിപരമായ അഭിപ്രായമാണ്. പക്ഷേ, അതില്‍ ശരിയുണ്ടായിരിക്കാം’- എന്നാണ് വിനയ് കത്യാറിന്റെ പ്രതികരണം. കത്യാറും ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാ കേസില്‍ വിചാരണ നേരിടേണ്ടവരില്‍ ഒരാളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here