Connect with us

Kerala

ശ്രീ ശ്രീ രവിശങ്കര്‍ ഉത്തരവാദിത്ത ബോധമില്ലാത്തയാളെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജീവന കലയുടെ ആചാര്യനായി അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കര്‍ ഉത്തരവാദിത്ത ബോധമില്ലാത്തയാളാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. യമുന നദി മലിനീകരണവുമായി ബന്ധപ്പെട്ട് രവിശങ്കര്‍ നടത്തിയ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു ഹരിത ട്രൈബ്യൂണല്‍.
എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ആരാണ് നല്‍കിയതെന്നും ട്രൈബ്യൂണല്‍ ചോദിച്ചു. കഴിഞ്ഞ വര്‍ഷം യമുനാ നദീ തീരത്ത് മൂന്ന് ദിവസത്തെ സാസ്‌കാരികാഘോഷം നടത്തിയ സംഭവത്തില്‍ പരിസ്ഥിതിക്ക എന്തെങ്കിലും ദോശം സംഭവിച്ചെങ്കില്‍ അതിന് ഉത്തരവാദി സര്‍ക്കാറും കോടതിയുമാണെന്ന രവിശങ്കറിന്റെ പ്രസ്താവന ഞെട്ടിക്കുന്നതായിരുന്നു.
പരിപാടിക്ക് അനുമതി നല്‍കിയ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ക്കും ദേശീയ ഹരിത ട്രൈബൂണലിനുമെതിരെയാണ് പിഴ ചുമത്തേണ്ടതെന്ന് രവിശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ട്രൈബൂണല്‍ രംഗത്തുവെന്നത്.

1000 ഏക്കര്‍ സ്ഥലത്ത് നടന്ന പാര്‍ട്ടിയുടെ സ്റ്റേജ് മാത്രം ഏഴ് ഏക്കര്‍ വിശാലമായിരുന്നു. ഇത് യമുനാ തീരത്തെ പൂര്‍ണമായും മലിനമാക്കിയിരുന്നു. പരിപാടി സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് ലിവിങിന് അഞ്ചു കോടിയാണ് പിഴയിട്ടത്. ഈ തുക ഇതുവരെ സംഘാടകര്‍ അടച്ചിട്ടില്ല

Latest