ഹിമാചല്‍ പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 46 മരണം

Posted on: April 19, 2017 7:56 pm | Last updated: April 19, 2017 at 7:56 pm

ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസ് നദിയിലേക്ക് മറിഞ്ഞ് 46 മരണം. രണ്ട് പേര്‍ രക്ഷപ്പെട്ടു. ഷിംല ജില്ലയിലെ നെര്‍വയില്‍ ടോണ്‍സ് നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരില്‍ പത്ത് പേര്‍ സ്ത്രീകളാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ വികാസ് നഗറില്‍ നിന്ന് ടിയൂനിയിലേക്ക് പോകുകയായിരുന്നു ബസ്.

250 മീറ്ററോളം താഴേക്കാണ് ബസ് പതിച്ചത്. 54 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പതിമൂന്ന് വയസ്സുകാരനും കണ്ടക്ടറുമാണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും ഹിമാചല്‍ പ്രദേശിലെ ചോപാല്‍ ടെഹ്‌സില്‍ സ്വദേശികളാണ്. പതിനേഴ് പേര്‍ ഉത്തരാഖണ്ഡ് സ്വദേശികളാണെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.