പിണറായി വിജയന്‍ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയെ നേരിടാന്‍ പുതിയകൂട്ടിനെ കുറിച്ച് ആലോചിക്കും

Posted on: April 19, 2017 12:19 pm | Last updated: April 19, 2017 at 2:52 pm

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ പുതിയകൂട്ടിനെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍രാജ്യത്ത് ഭീതിജനകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ പേടിച്ചാണ് ജീവിക്കുന്നത്. ഇത് ദുഖകരമായ അവസ്ഥയാണ്. പിണറായി വിജയനുമായി നിരവധികാര്യങ്ങള്‍ ചര്‍ച്ചചെയ്തുവെന്നും ഇത് പുതിയ തുടക്കമാണെന്നും കെജ്രിവാള്‍ പറഞ്ഞു.
ഇന്ന് രാവിലെ 11.30ന് കേരള ഹൗസില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ടച നടത്തിയത്.