3500 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെടുത്തു

Posted on: April 19, 2017 12:26 am | Last updated: April 18, 2017 at 11:28 pm
ഈജിപ്തില്‍ നിന്ന് കുഴിച്ചെടുത്ത മമ്മികളിലൊന്ന്‌

കൈറോ: മമ്മികളുടെ നാടായ ഈജിപ്തില്‍ ഗവേഷണ പ്രധാന്യമുള്ള പുതിയ കണ്ടെത്തല്‍. 3,500 വര്‍ഷം പഴക്കുമുണ്ടെന്ന് കരുതുന്ന ശവകുടീരം കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വര്‍ണാഭമായ തടിയില്‍ തീര്‍ത്ത പത്ത് മമ്മികളും ആയിരത്തോളം പ്രതിമകളും കുഴിച്ചെടുത്തിട്ടുണ്ട്.

18ാമത്തെ രാജവംശത്തിന്റെ ശവക്കല്ലറയാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു. പത്ത് ശവപ്പെട്ടിയിലായി എട്ട് മമ്മികളുണ്ടായിരുന്നുവെന്ന് കൂടുതല്‍ ഖനനം നടക്കുകയാണെന്നും ആര്‍കിയോളജിക്കല്‍ വിഭാഗം മേധാവി മുസ്തഫ വസീരി വ്യക്തമാക്കി.