ശശികലയേയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

Posted on: April 18, 2017 10:07 pm | Last updated: April 19, 2017 at 2:35 pm

ചെന്നൈ: ശശികലയും കുടുംബവും എഐഎഡിഎംകെ യില്‍ നിന്നും പുറത്ത് പോവുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത
20 മന്ത്രിമാര്‍ ചേര്‍ന്ന യോഗത്തലാണ് ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.

പാര്‍ട്ടി ചിഹ്നത്തിനായി കോഴ കൊടുത്തെന്ന വിവാദത്തെ തുടര്‍ന്നാണ് തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലുഷിതമായത്. പാര്‍ട്ടിയെ നയിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. അണികളുടെ താല്‍പര്യത്തിനനുസരിച്ചാണ് പാര്‍ട്ടി നീങ്ങുന്നതെന്നും, പനീര്‍ ശല്‍വത്തിന് പാര്‍ട്ടിയുടെ പ്രധാന പദവി നല്‍കുമെന്ന് ധന മന്ത്രി ജയകുമാര്‍ അറീയിച്ചു.