പെട്രോള്‍ പമ്പുകള്‍ ഇനി ഞായറായ്ച്ചകളില്‍ അടച്ചിടും

Posted on: April 18, 2017 9:15 pm | Last updated: April 19, 2017 at 12:20 pm

ചെന്നൈ: കേരളമുള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളില്‍ ഞായറാഴ്ച്ചകളില്‍ ഇനി മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. മെയ് 14 മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. ഇന്ധനം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കണക്കിലെടുത്താണ് ഇതിനു മുതിരുന്നത്്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി 20,000 ഔട്ട്‌ലെറ്റുകളാണ് ഞായറായിച്ചകളില്‍ അടച്ചിടുന്നത്. ഏകദേശം 150 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നുണ്ട്.

മാന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതിനു പിന്നാലെയാണ് ഇതു നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് തമിഴ്‌നാട് പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു.

ഞായറാഴ്ച്ചകളില്‍ അടച്ചിടാനുള്ള തീരുമാനം നേരത്തെ ഉണ്ടായിരുന്നെങ്കിലും എണ്ണ കമ്പനികളുടെ അഭ്യാര്‍ത്ഥനമാനിച്ച് ഇത് നടപ്പാക്കാതിരുന്നതാണെന്നും അദ്ധേഹം കൂട്ടച്ചേര്‍ത്തു.