കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരണം: എംഎം ഹസന്‍

Posted on: April 18, 2017 11:49 am | Last updated: April 18, 2017 at 7:59 pm

തൃശൂര്‍: കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആവശ്യപ്പെട്ടു. മാണിയെ ആരും പുറത്താക്കിയതല്ല. അദ്ദേഹം തിരിച്ചുവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ഗുണം ചെയ്തുവെന്നും ഹസന്‍ വ്യക്തമാക്കി.

മാണിയെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നത് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21ന് യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ബാര്‍ കോഴ വിവാദങ്ങളെ തുടന്നര്‍് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മാണി യുഡിഎഫ് ബന്ധം അവസാനിപ്പിച്ചത്.