മലപ്പുറം ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റേത് മികച്ച പ്രകടനമെന്ന് കോടിയേരി

Posted on: April 17, 2017 2:17 pm | Last updated: April 17, 2017 at 10:21 pm

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റേത് മികച്ച പ്രകടനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ എല്‍ഡിഎഫിന് വര്‍ധിച്ചു. 10 ശതമാനത്തോളം വോട്ടിന്റെ വര്‍ധനയാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. കടുത്ത മത്സരം നടന്നതിന്റെ ഫലമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തോളം കുറഞ്ഞത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം സമ്മാനിച്ചതെന്നും കോടിയേരി പറഞ്ഞു.