Connect with us

Kerala

മതേതര നിലപാടിന്റെ വിജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി.

ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ട് വച്ച മതേതര രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഈ ജനവിധി. പ്രതീക്ഷിച്ച വോട്ട് പോലും നേടാന്‍ സാധിക്കാത്ത രീതിയിലുള്ള തിരിച്ചടിയാണ് ഇക്കുറി എല്‍ഡിഎഫിന് ലഭിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മലപ്പുറത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടായില്ലെന്നതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയപരമായ വോട്ടുകള്‍ മാത്രമാണ് മലപ്പുറത്ത് ഉണ്ടായത്. ഒരു വര്‍ഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ട് എല്‍ഡിഎഫിന് നേടാന്‍ സാധിച്ചിട്ടില്ലെന്നും അത് വലിയ കുറവ് തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രാജ്യത്ത് മതനിരപേക്ഷ ശക്തികളുടെ എകീകരണത്തിനായി പ്രവര്‍ത്തിക്കുകയായിരിക്കും തന്റെ ലക്ഷ്യം. ഇ അഹമ്മദിനേക്കാളും ഭൂരിപക്ഷം കുറഞ്ഞതില്‍ സന്തോഷമാണുള്ളതെന്നും അദ്ദേഷം വ്യക്തമാക്കി.

അതേസമയം മലപ്പുറത്ത് യുഡിഎഫ് രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
ലീഡ് ഇനിയും വര്‍ധിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

Latest