ജാദവ്‌ ജീവപര്യന്തം: ഇന്ത്യ പാക്കിസ്ഥാനുമായുള്ള സമുദ്ര സുരക്ഷാ ചര്‍ച്ച റദ്ദാക്കി

Posted on: April 15, 2017 1:03 pm | Last updated: April 17, 2017 at 10:26 am

ന്യൂഡല്‍ഹി: മുന്‍നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ബുഷന്‍ ജാദവിന്‌ വധശിക്ഷ വിധിച്ച പാക് നടപടിയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനുമായുള്ള സമുദ്ര സുരക്ഷാ ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചു.

അടുത്തി തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ചായിരുന്നുു സമുദ്ര സുരക്ഷ സംബന്ധമായ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇതിനായി പാക് സുദ്ര സുരക്ഷാ എജന്‍സിയുടെ പ്രതിനിധികള്‍ ഈ മാസം 16ന് ഡല്‍ഹിയിലെത്തുന്നുണ്ട്. മത്സ്യബന്ധന തെഴിലാളികളുടെ സുരക്ഷ, രക്ഷാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ചര്‍ച്ച എന്നിവായാണ് വിഷയവുമായി ബന്ധപ്പെട്ട് ചര്‍ക്ക് വെക്കാന്‍ നിശ്ചയിച്ചിരുന്നത്.