എത്യോപ്യയിലെ വരള്‍ച്ച പ്രദേശത്ത് റാഫിന്റെ സഹായ വിതരണം

Posted on: April 15, 2017 12:51 pm | Last updated: April 15, 2017 at 12:51 pm
എത്യോപ്യയില്‍ റാഫ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നു

ദോഹ: എത്യോപ്യയിലെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ ആറായിരത്തോളം പേര്‍ക്ക് ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (റാഫ്) അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. കടുത്ത വരള്‍ച്ച നേരിടുന്ന ഉള്‍പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കാണ് റാഫ് ഭക്ഷണപ്പൊതി വിതരണം ചെയ്തത്.

റാഫിന്റെ എത്യോപ്യയിലെ പങ്കാളിയായ എര്‍ചാദ് അസോസിയേഷന്‍ ഫോര്‍ കോ ഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. അനാഥര്‍, വയോധികര്‍, രോഗികള്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. മാര്‍ച്ച് പകുതിയോടെ ഹോണ്‍ ഓഫ് ആഫ്രിക്ക എന്ന പേരില്‍ റാഫ് ദുരിതാശ്വാസ പദ്ധതി ആരംഭിച്ചിരുന്നു. കടുത്ത വരള്‍ച്ച നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് അമ്പത് ലക്ഷം റിയാല്‍ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.