മഹിജക്ക് എതിരായ പോലീസ് നടപടി കിരാതം: സിപിഐ കേന്ദ്ര നേതൃത്വം

Posted on: April 14, 2017 8:00 pm | Last updated: April 15, 2017 at 2:28 pm

ന്യൂഡല്‍ഹി: ജിഷ്ണു വിഷയത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വീണ്ടും സിപിഐ. ജിഷ്ണുവിന്റെ മാതാവിന് നേരെയുണ്ടായ പോലീസ് അതിക്രമം കിരാതമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡഢി പറഞ്ഞു. കേരളത്തിലെ പോലീസിന് നിരന്തരമായ വീഴ്ചകള്‍ സംഭവിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ലോക അക്കാഡമി പ്രശ്‌നം അടക്കം പല വിഷയങ്ങളിലും തെറ്റായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. വിമര്‍ശനത്തിന്റെ പേരില്‍ വ്യക്തി അധിക്ഷേപം പാടില്ല. സിപിഐ പ്രതിപക്ഷമല്ല എല്‍ഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.