ഇറാനില്‍ രണ്ടാം വരവിന് നജാദ് എത്തുന്നു

Posted on: April 13, 2017 10:30 am | Last updated: April 13, 2017 at 10:16 am

ടെഹ്‌റാന്‍: സാമ്രാജ്യത്വ, ഇസ്‌റാഈല്‍വിരുദ്ധ നിലപാടില്‍ ശ്രദ്ധേയനായ ഇറാന്‍ മുന്‍ പ്രസിഡന്റ് തിരിച്ചെത്തുന്നു. അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹ്മൂദ് അഹ്മദ് നജാദും മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന ആയത്തുല്ല അലി ഖാംനഇയുടെ ഉപദേശം വകവെക്കാതെയാണ് ജനവിധിക്കായി നജാദ് ഇറങ്ങുന്നത്. ഇറാനില്‍ മികച്ച പിന്തുണയുള്ള നജാദിന് രാജ്യത്തിന് പുറത്തും അണികളുണ്ട്.

മെയ് 19ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നജാദ് തന്നെയാണ് അറിയിച്ചത്. പരമോന്നത നേതാവ് ഖാംനഇ പറഞ്ഞതിനെ തുടര്‍ന്ന് മത്സരിക്കാനില്ലെന്ന് നജാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ആത്മസുഹൃത്ത് ഹാമിദ് ബഗ്‌ഹെയെ സഹായിക്കാനാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.