പ്രെടോള്‍ ഡീസല്‍ വില ഇനി എല്ലാ ദിവസവും മാറും

Posted on: April 12, 2017 11:31 pm | Last updated: April 13, 2017 at 12:06 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില ഇനി ദിനം പ്രതി മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. പൊതു മേഖല എണ്ണ കമ്പനികളാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ളത്. മെയ് ആദ്യ വാരം ഇത് നടപ്പില്‍ വരുത്താനാണ് നീക്കം. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പദ്ധതി പരീക്ഷിക്കുന്നത്. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍, ചണ്ഡിഗഡ് എന്നീ പ്രധാന നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. അന്താരാഷ്ട്ര എണ്ണവിലയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇതെന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് േെപ്രടോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പ്രടോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളാണ് രാജ്യത്തെ 90 ശതമാനം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും കയ്യിലാക്കി വെച്ചിരിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്ന അഞ്ച് നഗരങ്ങളില്‍ മാത്രം 200ലധികം പമ്പുകളാണ് ഈ മൂന്ന് കമ്പനികള്‍ക്ക് മാത്രമുള്ളത്.

ഞായറായിച്ചകളില്‍ ഇനി പമ്പുകള്‍ അടച്ചിടും എന്നമുന്നറീയിപ്പുമായി പെട്രോള്‍ പമ്പുടമകള്‍ എത്തിയതിന് പിന്നാലെയാണ് പൊതു മേഖലാ എണ്ണകമ്പനികളുടെ പുതിയ നീക്കം.