വിജയത്തില്‍ സംശയം വേണ്ട: കെപിഎ മജീദ്

Posted on: April 12, 2017 11:55 am | Last updated: April 12, 2017 at 11:32 am

വിജയത്തിന്റെ കാര്യത്തില്‍ സംശയംവേണ്ട. ഭൂരിപക്ഷം കൂടുമെന്ന് ഉറപ്പാണ്. ഇന്നും മിക്ക ബൂത്തുകളിലും ഞങ്ങള്‍പോയിരുന്നു. എല്ലാവരും വലിയ ആത്മവിശ്വാസത്തിലാണ്. നേരിയതോതിലുളള പ്രശ്‌നങ്ങളോ എതിര്‍പ്പുകളോപോലും ഇത്തവണ ഇല്ലെന്നുളളത് വലിയ ഘടകമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ പൊതുജനവികാരം തന്നെയാണ് യു ഡി എഫിന്റെ വിജയത്തില്‍ വലിയ പങ്കുവഹിക്കുക.

ആദ്യഘട്ടങ്ങളില്‍ വര്‍ഗീയതയും ഫാസിസവും വലിയ വിഷയങ്ങളായെങ്കിലും അവസാനഘട്ടത്തില്‍ മഹിജയുടെ നേരെയുണ്ടായ പോലീസ് അതിക്രമം വലിയ വിഷയമായി ഉയര്‍ന്നുവന്നു.

കേരളത്തിനെ മൊത്തം വേദനിപ്പിച്ച വിഷയമാണത്. ഇതിലുളള പ്രതികരണം തിരഞ്ഞെടുപ്പിലുണ്ടാവുക തന്നെ ചെയ്യും. ആദ്യ ഘട്ടത്തല്‍ കേന്ദ്ര വിരുദ്ധ വികാരമാണുണ്ടായിരുന്നതെങ്കില്‍ അവസാനഘട്ടത്തില്‍ അത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനും എതിരായി. കോണ്‍ഗ്രസുമായുളള താഴേത്തട്ടിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചു. ഇത്തവണ കോണ്‍ഗ്രസ് നേതാക്കളാണ് പ്രചാരണത്തിന് മുന്നില്‍ നിന്നത്.
പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രചാരണത്തിനെത്തി.

പഞ്ചായത്ത് തലത്തില്‍പോലും അവര്‍ ക്യാമ്പ് ചെയ്ത് നേതൃത്വം വഹിച്ചു. ഭൂരിപക്ഷം കൂടുമെന്ന് ഉറപ്പിച്ചുപറയുന്നത് അതുകൊണ്ടാണ്. എസ് ഡി പി ഐയും വെല്‍ഫെയര്‍പാര്‍ട്ടിയും ലീഗിന് വോട്ട് ചെയ്യുമെന്ന ഇടതുപ്രചാരണത്തില്‍ കാര്യമൊന്നുമില്ല.