മലപ്പുറം ഉപതിരഞ്ഞെടുപ്പ്; ഫൈസലിന് വോട്ട് ഒഴുകും: പി പി വാസുദേവന്‍

Posted on: April 12, 2017 11:30 am | Last updated: April 12, 2017 at 12:20 pm
SHARE

ഇടത് സ്ഥാനാര്‍ഥി എം ബി ഫൈസലിന് വേണ്ടി വോട്ട് ഒഴുകുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍. പ്രചാരണം അവസാനിച്ചപ്പോള്‍ തികഞ്ഞ ആത്മ വിശ്വാസമാണുണ്ടായിട്ടുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് ജനം മനസിലാക്കിയിട്ടുണ്ട്.

ആര്‍ എസ് എസിന്റെ നയങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പുള്ള പ്രതിനിധിയാണ് എം ബി ഫൈസല്‍. അദ്ദേഹത്തിന്റെ യുവത്വവും കഴിവും വോട്ടായി മാറും. സ്ത്രീ വോട്ടര്‍മാരുടെ വലിയ രീതിയിലുള്ള പിന്തുണ അദ്ദേഹത്തിനുണ്ടാകും. ഫാസിസത്തെ പ്രതിരോധിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാം. പി ഡി പിയും വെല്‍ഫെയര്‍പാര്‍ട്ടിയും ഇത്തരത്തില്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അവരും എല്‍ ഡി എഫിന് വോട്ട് ചെയ്യണം. എല്ലാ മണ്ഡലങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കും. ഒരു പക്ഷെ അട്ടിമറി വിജയമുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here