Connect with us

National

നരേന്ദ്രമോദിക്കും അമിത്ഷാക്കും മുന്നില്‍ ബീഫ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സികെ ജാനു

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ഡിഎ നേതൃയോഗത്തില്‍ ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു ബീഫ് വിഷയത്തില്‍ ജെആര്‍എസ് നേതാവ് സി.കെ.ജാനുവിന്റെ രൂക്ഷവിമര്‍ശനം. ബിജെപി നേതൃത്വം ബീഫ് പോലുള്ള തര്‍ക്കവിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതു കേരളത്തിലെ സഖ്യകക്ഷികള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി ജാനു പറഞ്ഞു.

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍പോലും ബീഫ് വിഷയമായെന്നു ജാനു ചൂണ്ടിക്കാട്ടി. ബീഫ് പോലുള്ള വിവാദവിഷയങ്ങള്‍ ഉപേക്ഷിച്ചു ബിജെപി നേതൃത്വം ദളിത്, ആദിവാസി, തൊഴിലാളി പ്രശ്‌നങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണമെന്നും ജാനു ആവശ്യപ്പെട്ടു. ദളിതര്‍ക്കും ആദിവാസികള്‍ക്കുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ അവരിലെത്തുന്നുവെന്ന് ഉറപ്പാക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി തുടങ്ങിയ സമുന്നത നേതാക്കളുടെ സാന്നിധ്യത്തിലാണു ജാനുവിന്റെ നിശിത വിമര്‍ശനമുണ്ടായത്. കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസാണ് ജാനുവിന്റെ മലയാള പ്രസംഗം ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തിയത്.