രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ്

Posted on: April 12, 2017 1:15 am | Last updated: April 11, 2017 at 11:40 pm

തിരുവനന്തപുരം: മുന്‍ ഡി ജി പി രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി നിയമിച്ചു. പോലീസുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായിരിക്കും ഇദ്ദേഹം. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലായിരിക്കും നിയമനം. മുഖ്യമന്ത്രിയുടെ ഏഴാമത്തെ ഉപദേശകനായാണ് രമണ്‍ ശ്രീവാസ്തവ ചുമതലയേല്‍ക്കുന്നത്.

ഇതോടെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പോലീസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍, സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്, വികസന ഉപദേഷ്ടാവ് സി എസ് രഞ്ജിത്, നിയമ ഉപദേഷ്ടാവ് എന്‍ കെ ജയകുമാര്‍, മാധ്യമ ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസ്, പ്രഭാവര്‍മ്മ എന്നിവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.