ഐപിഎല്‍: സഞ്ജു സാംസണ് സെഞ്ചുറി

Posted on: April 11, 2017 10:12 pm | Last updated: April 11, 2017 at 10:12 pm

പുണെ: ഐ പി എല്‍ പത്താം സീസണില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ റെയ്‌സിംഗ് പൂനൈ സൂപ്പര്‍ജയന്‍സിന്റ മലയാളി താരം സഞ്ജു വി സാംസണ് സെഞ്ചുറി.

62 പന്തില്‍ എട്ടു ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെയാണ് സഞ്ജു 102 റണ്‍സ് നേടിയത്. ഐ പി എല്ലില്‍ സഞ്ജു നേടുന്ന ആദ്യ സെഞ്ചുറിയാണിത്. അശോക് ഡിന്‍ഡെയെറിഞ്ഞ 18ാം ഓവറില്‍ 19 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.