ടിപി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ കേസ് വിധിപറയാന്‍ മാറ്റി

Posted on: April 11, 2017 6:35 pm | Last updated: April 12, 2017 at 10:19 am

ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ കേസ് വിധി പറയാന്‍ സുപ്രീം കോടതി മാറ്റിവെച്ചു. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് ആധാരമായ രേഖകള്‍ കീഴ്‌ക്കോടതികളില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ജിഷ കൊലക്കേസ് അന്വേഷണ ഘട്ടത്തിലായതിനാലാണ് രേഖകള്‍ സമര്‍പ്പിക്കാത്തതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി.

ചീഫ് സെക്രട്ടറി നളിനി നെറ്റോയെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ ബോധിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാനായി സുപ്രീം കോടതി കേസ് മാറ്റിവെച്ചു.

ഡിജിപി നിയമനത്തിലെ നടപടിക്രമങ്ങളെക്കുറിച്ച് വാദിച്ചാല്‍ നിലവില്‍ സ്ഥാനത്തിരിക്കുന്ന ലോക്‌നാഥ് ബെഹ്‌റയേയും മാറ്റേണ്ടി വരുമെന്ന് സുപ്രീം കോടതി ഇന്നലെ വാദം കേള്‍ക്കവെ സര്‍ക്കാരിനെ പരിഹസിച്ചിരുന്നു.