കാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ വധിച്ചു

Posted on: April 10, 2017 11:47 am | Last updated: April 10, 2017 at 8:01 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. കേരന്‍ സെക്ടറിന് സമീപം നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ചവരെയാണ് വധിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ആയുധസന്നാഹവുമായാണ് ഭീകരര്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കശ്മീരില്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് കഴിഞ്ഞ ദിവസം എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.