Connect with us

Kerala

ജിഷ്ണുവിന്റെ മരണം: മൂന്നാം പ്രതി ശക്തിവേൽ അറസ്റ്റിൽ

Published

|

Last Updated

പാലക്കാട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ ശക്തിവേല്‍ ഒളിവിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കോയമ്പത്തൂരിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. തമിഴ്‌നാട് പോലീസിന്റെ സഹായം ഇല്ലാതെയായിരുന്നു പോലീസിന്റെ നീക്കം.

Latest