Connect with us

Kerala

തിരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാകണം: വിഎസ്

Published

|

Last Updated

പെരിന്തല്‍മണ്ണ: മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ വിലയിരുത്തലാകണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ വികസന കേരളമെന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫ് മുന്നോട്ടുവെച്ചത്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കിയത് ഇടതുപക്ഷമാണെന്നും അത് ജനങ്ങള്‍ തിരിച്ചറിയണമെന്നും വിഎസ് പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇപ്പോഴും വിചാരണ നേരിടുന്നയാളാണ് മലപ്പുറത്തെ യുഡിഎഫ സ്ഥാനാര്‍ഥി. യുഡിഎഫ പുലിയെന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തെ മുമ്പ് കുറ്റിപ്പുറത്ത് കൂട്ടിലാക്കിയിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.