കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ വരള്‍ച്ചാ ബാധിതം; 24000 കോടി രൂപ ധനസഹായം

Posted on: April 6, 2017 5:16 pm | Last updated: April 7, 2017 at 10:52 am

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങള്‍ക്കായി 24,000 കോടി രൂപ ധനസഹായം നല്‍കും. രണ്ടു മാസത്തിനകം ഈ തുക ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തുകയുടെ 65 ശതമാനം കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

10 വര്‍ഷത്തിനിടെ ഏറ്റവും കുറവു മഴ ലഭിച്ച കാലവര്‍ഷമാണ് കടന്നുപോയത്. മഴയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കൃത്രിമ മഴ ഉള്‍പ്പെടെ ബദല്‍ മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചുവരികയായിരുന്നു.