Connect with us

Kerala

ജിഷ്ണുവിൻെറ മരണം: രണ്ടാം പ്രതിയും അറസ്റ്റിൽ

Published

|

Last Updated

തൃശൂര്‍: പാമ്പാടി നെഹ്‌റുകോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനും അറസ്റ്റിലായി. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്തുവരികയാണ്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ചോദ്യം ചെയ്തശേഷം വിട്ടയക്കും. നേരത്തെ ഒന്നാം പ്രതി കൃഷ്ണദാസിനെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.