പുതിയ 2000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ പദ്ധതിയില്ല: കേന്ദ്രം

Posted on: April 5, 2017 8:34 pm | Last updated: April 5, 2017 at 8:38 pm

ന്യൂഡല്‍ഹി: പുതിയ 2000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ സര്‍ക്കാറിന് ഒരു പദ്ധതിയുമില്ലെന്ന് കേന്ദ്രം. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും നമ്മള്‍ അതിന് പിന്നാലെ പോകേണ്ട കാര്യമിലെ്‌റലന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് അംഗം മധുസൂദനന്‍ മിസ്ത്രിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഗുജറാത്തിലും പശ്ചിമ ബംഗാളിലും നിന്നാണ് രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ കൂടുതല്‍ പിടികൂടിയത്. കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് പറയുന്നത് വെറുതെയാണ്. ഗുണനിലവാരം തീരെകുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചാണ് കള്ളനോട്ടുകള്‍ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.