Connect with us

Kozhikode

നഗരത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളും ഇനി ജനമൈത്രി

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും ഇനി ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍. ക്രമസമാധാന പരിപാലന രംഗങ്ങളില്‍ ജനങ്ങളും പോലീസും കൈകോര്‍ക്കുന്ന ജനകീയ പോലീസ് സംവിധാനം സിറ്റിയിലെ മുഴുവന്‍ സ്റ്റേഷനുകളിലും സജ്ജമായി.
നഗരത്തല്‍ 16 പോലീസ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ മാവൂര്‍, ഫറോക്ക്, വെള്ളയില്‍ സ്‌റ്റേഷനുകളായിരുന്നു ജനമൈത്രി സ്റ്റേഷനുകളായി പ്രഖ്യാപിക്കാനുണ്ടായിരുന്നത്. ഇന്നലെ ഈ സ്റ്റേഷനുകള്‍ കൂടി ജനമൈത്രി സറ്റേഷനുകളായി പ്രഖ്യാപിച്ചു. നഗരത്തിലെ ക്രമസമാധാ രംഗത്ത് ഇത് വലിയ മാറ്റങ്ങള്‍ക്കിടയാക്കിയേക്കും.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ബാനറില്ലാതെ തന്നെ ജനമൈത്രി പോലീസ് ആണെന്ന് തോന്നും വിധം പോലീസ് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനമൈത്രി എന്ന് എടുത്തുപറയേണ്ട ആവശ്യം ഉണ്ടാകരുത്. പോലീസും അതുമായി സഹകരിക്കുന്നവരും പക്ഷപാതം കാണിക്കാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജനങ്ങള്‍ അതിനെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ജെ ജയനാഥ് അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എം എല്‍ എ മുഖ്യാതിഥിയായി. സിറ്റി ഡി സി പി പി ബി രാജീവ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, സൗത്ത് എ സി പി അബ്ദുര്‍റസാഖ്, നോര്‍ത്ത് എ സി പി ഇ പി പ്രിഥ്വിരാജ്, കൗണ്‍സിലര്‍ അഡ്വ. സീനത്ത്, ആര്‍ ബാലകൃഷ്ണന്‍, വി പി പവിത്രന്‍, ടി സി വേണുഗോപാല്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സ്ത്രീ സുരക്ഷയും സൈബര്‍ കുറ്റകൃത്യങ്ങളും സെമിനാറില്‍ കെ ബീരജും ലഹരിമുക്ത കേരളം സെമിനാറില്‍ ജില്ലാ പ്രബോഷന്‍ ഓഫീസര്‍ അശ്‌റഫ് കാവിലും വിഷയാവതരണം നടത്തി.