നാളെ സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി ഹര്‍ത്താല്‍: മലപ്പുറത്തെ ഒഴിവാക്കി

Posted on: April 5, 2017 1:10 pm | Last updated: April 5, 2017 at 7:56 pm

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ കുടുംബത്തിനെതിരായ പോലീസ് അതിക്രമത്തില്‍പ്രതിഷേധിച്ച് നാളെ യുഡിഎഫ് -ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ബിജെപിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.