ശ്രീപ്രകാശ് വേങ്ങര മണ്ഡലത്തില്‍ പര്യടനം നടത്തി

Posted on: April 5, 2017 11:12 am | Last updated: April 5, 2017 at 10:41 am

മലപ്പുറം: എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ. എന്‍ ശ്രീപ്രകാശ് രാവിലെ കാരാതോട് നിന്ന് ആരംഭിച്ച പ്രചാരണം ബി ഡി ജെ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി ബാബു ഉദ്ഘാടനം ചെയ്തു.

പുത്തന്‍പീടിക, പാലാണി, പൊട്ടിക്കല്ല്, ഒതുക്കുങ്ങല്‍, കാട്ട്യേകാവ്, വേങ്ങര ടൗണ്‍, കച്ചേരിപ്പടി, കൂരിയാട്, കൊളപ്പുറം, മമ്പുറം, പുകയൂര്‍കുന്നത്ത്, പുകയൂര്‍, കൊടുവായൂര്‍, കുറ്റൂര്‍ ജംഗ്ഷന്‍, അച്ചനമ്പലം, തീണ്ടേക്കാട് എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കുന്നുംപുറം കാരാട് സമാപിച്ചു. സമാപന സമ്മേളനം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ എല്‍ ജെ പി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ്, കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, പി എസ് പി സംസ്ഥാന പ്രസിഡന്റ് കെ കെ പൊന്നപ്പന്‍, ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി സുധീര്‍, ബി ഡി ജെ എസ് ജില്ലാ സെക്രട്ടറി പ്രദീപ് ചുങ്കപ്പള്ളി, ഷീബാ ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.