കൊടുവള്ളി മുനിസിപ്പാലിറ്റി അംഗത്തെ അയോഗ്യനാക്കി

Posted on: April 5, 2017 7:05 am | Last updated: April 5, 2017 at 12:06 am

തിരുവനന്തപുരം: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ 28ാം വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കെ ശിവദാസനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം 2017 ഏപ്രില്‍ നാല് മുതല്‍ ആറ് വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതില്‍ നിന്നാണ് വിലക്ക്.

2015ലെ കൊടുവള്ളി മുനിസിപ്പാലിറ്റി തിരഞ്ഞടുപ്പില്‍ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് വിജയിക്കുകയും സത്യപ്രതിജ്ഞാ സമയത്ത് താന്‍ യു ഡി എഫില്‍ ചേര്‍ന്നതായി പ്രഖ്യാപിക്കുകയും അത് രേഖാമൂലം മുനിസിപ്പല്‍ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. ശിവദാസന്റെ ഈ പ്രവൃത്തി 28ാം വാര്‍ഡിലെ വോട്ടര്‍മാരുടെ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. ഈ നടപടികള്‍ക്കെതിരെ ഇ സി മുഹമ്മദ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി. 36 വാര്‍ഡുകളാണ് കൊടുവള്ളി മുനിസിപ്പാലിറ്റിയിലുള്ളത്. ഹരജിക്കാരനു വേണ്ടി അഡ്വക്കറ്റ് കല്ലമ്പലം എസ് ശ്രീകുമാര്‍ ഹാജരായി.