Connect with us

Kerala

ഫോണ്‍കെണി: ചാനല്‍ മേധാവി അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട കേസില്‍ മംഗളം ചാനല്‍ സിഇഒ അജിത്കുമാര്‍ അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ്‌ചെയ്തു.

എം.ഡി.സന്തോഷ്,കെ.ജയചന്ദ്രന്‍,ഫിറോസ് സാലിമുഹമ്മദ്, എസ് വി പ്രദീപ് എന്നിവരെയാണ് അററ്റ്‌ചെയ്തത്. 12 മണിക്കൂറോളം ചോദ്യംചെയ്തതിന് ശേഷമാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

മറ്റു പ്രതികളോട്പിന്നീട് ഹാജരാകാനും അന്വേഷണസംഘം ആവശ്യപ്പെട്ടു. അറസ്റ്റ് ചെയതവരെ നാളെ കോടതിയില്‍ഹാജരാക്കും.