കെജ്‌രിവാളിന് ഫീസടക്കാന്‍ പണമില്ലെങ്കില്‍ സൗജന്യമായി വാദിക്കുമെന്ന് രാംജഠ് മലാനി

Posted on: April 4, 2017 8:38 pm | Last updated: April 5, 2017 at 10:34 am
രാംജഠ മലാനി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് ഫീസ് അടക്കാന്‍ പണമില്ലെങ്കില്‍ സൗജന്യമായി വാദിക്കുമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും മുന്‍ ബി ജെ പി നേതാവുമായ രാംജഠ മലാനി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ഹാജരായ അഭിഭാഷകര്‍ക്ക് നല്‍കാന്‍ 3.8 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടത് ചര്‍ച്ചയായതോടെയാണ് രാംജഠ മലാനി പ്രസ്താവയുമായി രംഗത്തെത്തിയത്. അദ്ദേഹം പണമടച്ചില്ലെങ്കിലും താന്‍ തീര്‍ച്ചയായും അദ്ദേഹത്തിന് വേണ്ടി വാദിക്കും.

പക്ഷേ അദ്ദേഹം ഫീസ് അടക്കാമെന്നും തന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അതുകൊണ്ടാണ് താന്‍ ബില്ല് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഖജനാവില്‍ നിന്നും പണം നല്‍കാന്‍ കെജ്രിവാല്‍ ആവശ്യപ്പെട്ടതിനെതിരെ ബി ജെ പി രംഗത്തെത്തി. കേന്ദ്ര മന്ത്രി അരുണ്‍ജെയ്റ്റിലി സ്വന്തം നിലക്ക് അഭിഭാഷകര്‍ പണം നല്‍കുന്നുണ്ടെന്നും എന്തുകൊണ്ട് കെജ്രിവാള്‍ ഖജാനിവില്‍ നിനന്നും നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും ബി ജെ പി പ്രതികരിച്ചു. കെജ്രിവാളിന് വേണ്ടി ഹജരായ മലാനി ഒരു സിറ്റിങ്ങിനായി 22 ലക്ഷം വീതവും ജൂനിയര്‍ വക്കീലന്മാര്‍ക്കായി ഒരു കോടിയുടെയും ആവശ്യപ്പെട്ടാണ് ബില്‍ നല്‍കിയിരുന്നത്. 2015ലാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജെയ്റ്റലി കെജിരിവാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ജെയ്റ്റലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന പരാമര്‍ശത്തെനെതിരെയാണ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അരുണ്‍ ജെയ്റ്റിലി കേസ് ഫയല്‍ ചെയ്തത്.