Connect with us

Kerala

അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും സാമൂഹിക പ്രതിബദ്ധത വേണം: മന്ത്രി കെ ടി ജലീല്‍

Published

|

Last Updated

കൊപ്പം: മനോഹരമായ കെട്ടിടങ്ങളല്ല സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകരും മാനേജ്‌മെന്റുമാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ജനപ്രീതിക്കു നിദാനമെന്നു മന്ത്രി കെ ടി ജലീല്‍.
ഇറാം ഗ്രൂപ്പ് ഏറ്റെടുത്തു നടത്തുന്ന കരിങ്ങനാട് പ്രഭാപുരം മറിയുമ്മ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളില്‍ തുടങ്ങുന്ന നൂതന സംരംഭങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം അടുത്തറിയുന്നവരാകണം. ധാര്‍മ്മികമായ വിദ്യാഭ്യാസത്തിന്റെ കുറവല്ല മാതൃകാപരമായ ജീവിതത്തിന്റെയും മനുഷ്യത്വപരമായ വിവേകത്തിന്റെയും അഭാവമാണ് പലരെയും വഴിതെറ്റിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ സിദ്ദീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ആദൃശേരി ഹംസക്കുട്ടി മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി.

അക്കാദമിക് തലവന്‍ കേണല്‍ ജൂലിയസ് എ റോക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ ഐഎഎസ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, പി സുമിത, വി എം മുഹമ്മദലി മാസ്റ്റര്‍, റഹീമ സലീം, സി എ എം എ കരീം, സി കെ അബ്ദുസ്സമദ്, മുന്‍ എംഎല്‍എ സി പി മുഹമ്മദ്, സി പി സക്കീര്‍ പ്രസംഗിച്ചു. ഇറാം ഗ്രൂപ്പ് ഏറ്റെടുത്ത കരിങ്ങനാട് നോര്‍ത്ത് എഎല്‍പി സ്‌കൂളിന്റെ രേഖാ കെമാറ്റവും ഇറാം ഗ്രൂപ്പ് ലോഗോ റിലീസ് പ്രകാശനവും ചടങ്ങില്‍ നടന്നു.