എന്‍ ശ്രീപ്രകാശിന്റെ പര്യടനം

Posted on: April 1, 2017 2:35 pm | Last updated: April 1, 2017 at 1:49 pm

മലപ്പുറം: ഇന്നലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ. എന്‍ ശ്രീപ്രകാശ് രാവിലെ ഏഴ് മുതല്‍ വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങല്‍ ടൗണ്‍, പൊട്ടിക്കല്ല്, കുളത്തൂര്‍പറമ്പ്, കാട്ടിയേക്കാവ് കുമ്പാര കോളനി കൂടാതെ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി.

പിന്നീട് പറപ്പൂര്‍ പഞ്ചായത്തിലെ വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു തുടര്‍ന്ന് ഉച്ചക്ക് ശേഷം മലപ്പുറം നിയോജക മണ്ഡലത്തിലെ ആനക്കയം, പുല്‍പ്പറ്റ, പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തുകളിലെ പ്രമുഖ വ്യക്തികളെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചതോടൊപ്പം പ്രദേശത്തെ കുടുംബ യോഗങ്ങളിലും പങ്കെടുത്തു.

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, ബി ജെ പി സംസ്ഥാന സെല്‍ കോ- ഓര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത്, മണ്ഡലം പ്രസിഡന്റുമാരായ അരീക്കാട്ട് സുബ്രഹ്മണ്യന്‍, എ സേതുമാധവന്‍ എന്നിവര്‍ വിവിധ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു.