ഹണിട്രാപ്പ്: മംഗളം സിഇഒ അടക്കം ഒന്‍പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

Posted on: March 31, 2017 11:48 am | Last updated: April 1, 2017 at 10:09 am

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച പെണ്‍കെണിയില്‍ മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍ അടക്കം ഒന്‍പത് പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, ഇലക്‌ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തിയാണ് കേസ്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

മന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് മംഗളം ചാനല്‍ ഇന്നലെ സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസെടുത്ത് നടപടിക്രമങ്ങളിലേക്ക് അന്വേഷണ സംഘം നീങ്ങിയത്.