കുഞ്ഞാലിക്കുട്ടിക്കെതിരെ ബി ജെ പി പരാതി നല്‍കി

Posted on: March 30, 2017 8:13 pm | Last updated: March 31, 2017 at 12:22 pm
SHARE

മലപ്പുറം: ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഫോം നമ്പര്‍ 26ല്‍ 14-ാം പേജില്‍ കോളങ്ങള്‍ പൂരിപ്പിക്കാതെ ഒഴിവാക്കിയിട്ടുള്ളത് ഞജ അര േ125മ യുടെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി നേതാക്കള്‍ മലപ്പുറം എസ് ഐക്ക് പരാതി നല്‍കി.

ബി ജെ പി ജില്ലാ പ്രസിഡന്റ് കെ രാമചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍, സംസ്ഥാന നേതാക്കളായ കെ.ജനചന്ദ്രന്‍ മാസ്റ്റര്‍, വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി ടി ആലിഹാജി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ എസ് രാജീവ്, മണ്ഡലം പ്രസിഡന്റ് എ സേതുമാധവന്‍, ജനറല്‍ സെക്രട്ടറി പി കെ സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. ആശ്രിതരുടെ സമ്പത്ത് എഴുതേണ്ട കോളം പൂരിപ്പിക്കാതെ കുഞ്ഞാലിക്കുട്ടി നല്‍കിയ പത്രിക സ്വീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ബി ജി പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here