ചലന ശേഷിയില്ലാത്ത വൃദ്ധയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

Posted on: March 30, 2017 7:40 pm | Last updated: March 30, 2017 at 7:28 pm

കോട്ടയം: സംസാര ശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട 74 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി പത്ത് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ. മുണ്ടക്കയം കൊമ്പുകുത്തി കണ്ണാട്ടുകവല ഭാഗത്ത് സ്വാമിമൂട്ടില്‍ ശ്രീധര(59)നാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി-2 ജഡ്ജി കെ സുനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്നരവര്‍ഷം കൂടി തടവ് അനുഭവിക്കണം.

2016 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് കിടപ്പിലായ 74 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചത് എസ് ഐ. കെ എ സുരേഷ്‌കുമാറാണ്.