സഹകരണ ബാങ്കുകളില്‍ 8,000 കോടിയുടെ അസാധു നോട്ടുകള്‍ കെട്ടിക്കിടക്കുന്നു: ശരത് പവാര്‍

Posted on: March 30, 2017 12:02 pm | Last updated: March 30, 2017 at 2:04 pm

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളില്‍ 8,000 കോടി രൂപയുടെ അസാധു നോട്ടുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. കാര്‍ഷിക വായ്പ അനുവദിക്കുന്നതിനെ ഇത് സാരമായി ബന്ധിക്കുമെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.

ബാങ്കുകളുടെ മാസാന്ത്യ കണക്കെടുപ്പില്‍ പഴയ നോട്ടുകള്‍ ഉള്‍പ്പെടുത്താനാവില്ല. ഇത് ബാങ്കുകളുടെ വരുമാനമില്ലാത്ത ആസ്തിയായി മാറുന്ന സാഹചര്യമാണുള്ളത്. സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കുമെന്നും ശരത് പവാര്‍ ചൂണ്ടിക്കാട്ടി.