മോട്ടോര്‍ വാഹനപണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും

Posted on: March 30, 2017 1:55 pm | Last updated: March 30, 2017 at 1:55 pm

കോഴിക്കോട്: സംസ്ഥാനത്ത് മോട്ടോര്‍ വാഹനപണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂര്‍ പണിമുടക്ക്. ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കും. ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍ തുടങ്ങിയവയിലെ തൊഴിലാളികള്‍ പണിമുടക്കും. കെ എസ് ആര്‍ ടി സി പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറം മണ്ഡലത്തെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.