സംസ്ഥാനത്ത് ഏപ്രില്‍ 5 ന് സ്വര്‍ണക്കടകള്‍ അടച്ചിടും

Posted on: March 30, 2017 1:09 pm | Last updated: March 30, 2017 at 1:09 pm
SHARE

കോഴിക്കോട്: സംസ്ഥാനത്ത് ഏപ്രില്‍ 5 ന് സ്വര്‍ണക്കടകള്‍ അടച്ചിടും. സ്വര്‍ണ്ണ വ്യാപാരികളുടെ മേല്‍ അടിച്ചെല്‍പിച്ച വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കടയടപ്പ് സമരം. ഏപ്രില്‍ 3, 4, 5 തീയതികളില്‍ ഈ ആവശ്യമുന്നയിച്ച് തിരുവനന്തപുരത്ത് സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലൊഴികെ ഒരു സംസ്ഥാനത്തും സ്വര്‍ണത്തിന്‍മേല്‍ ഇത്തരത്തിലൊരു നികുതിയില്ല. സ്വര്‍ണ വ്യാപാര മേഖലയെ പ്രോസാഹിപ്പിക്കുകയല്ല, മറിച്ച് തകര്‍ക്കുന്ന നിലപാടാണ് ഗവ സ്വീകരിക്കുന്നതെന്നും സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മികച്ച രീതിയില്‍ നടക്കുന്ന സ്വര്‍ണ വിപണിയിലെ ഇടിവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏറെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here