Connect with us

Gulf

മയോട്ടെ റജബ് ഫെസ്റ്റില്‍ ഖലീലുല്‍ ബുഖാരി മുഖ്യാതിഥി

Published

|

Last Updated

ദുബൈ: ഫ്രാന്‍സിന്റെ അധിനതയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ ുസമൂഹമായ മയോട്ടെയില്‍ നടക്കുന്ന റജബ് സാംസ്‌കാരികാരികോത്സവത്തില്‍ മുഖ്യാതിഥിയായി കേരളമുസ്‌ലിം ജമാഅത്ത് ജനറല്‍സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംബന്ധിക്കും. തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ കടലില്‍ മൊസാംബിക് ചാനലില്‍ സ്ഥിതിചെയ്യുന്ന മയോട്ടയില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ പിന്തുണയോടെ നടക്കുന്ന വാര്‍ഷിക മുസ്‌ലിം സംഗമമാണ്‌റജബ് ഫെസ്റ്റ്. ഖലീല്‍ തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കെനിയ വഴിയാത്രതിരിക്കും.

മയോട്ടെയുടെവിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആത്മീയ-സാംസ്‌കാരിക പരിപാടികളാണ് റജബ് ഫെസറ്റിന്റെ മുഖ്യഇനം. മയോട്ടെ ചിറോംഗി മേയര്‍ ഹനീമ ഇബ്‌റാഹീമിന്റെ നേതൃത്വത്തില്‍ ഖലീല്‍ തങ്ങളടക്കമുള്ള അതിഥികളെ സ്വീകരിക്കുന്നതിന് സൗസിഎയര്‍പോര്‍ട്ടില്‍വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സൗസിക്കു പുറമെ, മമോദ്‌സു, സംബോറ, ബ്യൂനി, കോംപാനി എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികളിലാണ് തങ്ങള്‍ സംബന്ധിക്കുക.
97 ശതമാനവും മുസ്‌ലിംകള്‍ അധിവസിക്കുന്ന മയോട്ടെ യൂറോപ്യന്‍ യൂനിയനിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. മുസ്‌ലിംകള്‍ക്കിടയില്‍ സാഹോദര്യവും മതബോധവും സൃഷ്ടിക്കുക, ഭീകരവാദ പ്രവണതകളെ തടയിടുക, വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ഇത് മൂന്നാം തവണയാണ് ഖലീല്‍തങ്ങള്‍മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്നത്. രണ്ടു വര്‍ഷം മുമ്പ് ചിറോംഗി മേയറുടെ നേതൃത്വത്തിലുള്ള സംഘംകേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയിലെത്തിയിരുന്നു.
മയോട്ടെയിലെ പര്യടനം പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിനു ഖലീല്‍ തങ്ങള്‍ മൊറോക്കോയിലെ അഗാദിറില്‍ നടക്കുന്ന അന്താരാഷ്ട്ര മതസൗഹാര്‍ദ്ധ സമ്മേളനത്തിലും ഇബ്‌നു ബത്തൂത്ത സാംസ്‌കാരിക പഠന കേന്ദ്രം ഉദ്ഘാടന വേദിയിലും സംബന്ധിക്കുന്നതിനു യാത്ര തിരിക്കും. മഅ്ദിന്‍ അന്താരാഷ്ട്ര പഠന വിഭാഗം ഡയറക്ടര്‍ ഉമര്‍മേല്‍മുറി, അറബിക് വിഭാഗം കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജലീല്‍ അസ്ഹരി എന്നിവരും ഖലീല്‍ തങ്ങളെ അനുഗമിക്കുന്നുണ്ട്.

 

Latest