ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാത്തത് എന്തെന്ന് ഹൈക്കോടതി

Posted on: March 29, 2017 12:51 pm | Last updated: March 29, 2017 at 10:11 pm
ജേക്കബ് തോമസ്്

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തത്സ്ഥാനത്ത് നിന്ന് നീക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകുമെന്നും കോടതി ചോദിച്ചു. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും ആരാഞ്ഞു. അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.